ജിദ്ദ: മിനയിലെ തമ്പുകളിൽ ഇരുനില കട്ടിലുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ആദ്യമായാണ് മിനയിലെ താമസത്തിന് തമ്പുകളിൽ ഇരുനില കട്ടിലുകൾ ഉപയോഗിക്കുന്നത്. തീർഥാടകർക്ക് കൂടുതൽ ആശ്വാസം നൽകുന്നതോടൊപ്പം തമ്പുകളിൽ കൂടുതൽ സ്ഥല സൗകര്യമുണ്ടാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരുനില കട്ടിലുകൾ തമ്പുകളിൽ ഉപയോഗിക്കുേമ്പാൾ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയില്ലെന്ന് ഹജ്ജ് ഡോ. മുഹമ്മദ് ബിന്ദൻ പറഞ്ഞു.
അറബ് രാജ്യങ്ങൾക്കായുള്ള മുത്വവ്വഫ് സ്ഥാപനമാണ് പരീക്ഷണമെന്നോണം ഇത്തവണ ഇരുനില കട്ടിലുകൾ ഉപയോഗിക്കുക. ഇതിലൂടെ തമ്പിൽ കൂടുതൽ സൗകര്യമുണ്ടാകും. തമ്പിനുള്ളിലെ വഴികൾ വിശാലമാകാനും നമസ്കരിക്കാനും ഭക്ഷണത്തിനും കൂടുതൽ സ്ഥലസൗകര്യം ലഭിക്കുകയും ചെയ്യും. കട്ടിലിനിടയിൽ സാധനങ്ങൾ സുക്ഷിക്കാൻ സാധിക്കും. തൊഴിലാളികൾക്കും പാചകക്കാർക്കും വിശ്രമത്തിന് സ്ഥലമുണ്ടാകും. പരീക്ഷണം വിജയകരമായാൽ മുഴുവൻ മുത്വവഫിനു കീഴിലെ തമ്പുകളിലും ഇരുനില കട്ടിൽ സംവിധാനം നടപ്പാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. മിനയിലെ തമ്പുകളിലെത്തിയ ഹജ്ജ് മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. മുത്വവ്വഫുകൾക്ക് കീഴിൽ 15 ശതമാനം ഭക്ഷണം തീർഥാടകർക്ക് മുൻകൂട്ടി ഒരുക്കുന്ന പദ്ധതിയും മന്ത്രി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.