മക്ക: ഹാജിമാർ താമസിക്കുന്ന മിന നഗരിയിൽ ചുട്ടുപൊള്ളുന്ന ചൂട്. 43 ഡിഗ്രി വരെയാണ് ചൊവ്വാഴ്ച ഇവിടെ അന്തരീക്ഷ ഉൗഷ്മാവ്. അറഫയിൽ ചൂട് 45 എത്തിയിരുന്നു. ഉഷ്ണം താങ്ങാനാവാതെ അവശരാണ് പല ഹാജിമാരും. അറഫ സംഗമം കഴിഞ്ഞെത്തിയ തീർഥാടകർ കർമങ്ങളുടെ തിരക്കിലായിരുന്നു. ജംറയിലെ കല്ലേറ്, ത്വവാഫ്, സഇയ്, മുടി നീക്കൽ തുടങ്ങിയ കർമങ്ങൾ. അറഫയിൽ ഒരു പകൽ നിന്നതിെൻറ ശാരീരിക ക്ഷീണം പലരെയും നന്നായി ബാധിച്ചു.
ഉറക്കവും ബാക്കിയുണ്ട് ഹാജിമാർക്ക്. ശനിയാഴ്ച രാത്രി മിനായിലേക്കുള്ള യാത്രയുടെ പേരിൽ കുറച്ചേ ഉറങ്ങാനായുള്ളു. ഞായറാഴ്ച രാത്രിയും ഉറങ്ങാൻ നേരമില്ലായിരുന്നു.
തിങ്കളാഴ്ച രാത്രി ചെലവഴിച്ചത് മുസ്ദലിഫയിലെ തെരുവിൽ. ഇതിനിടെ കൊടും ചൂടും. ശരിക്കും ത്യാഗം അനുഭവപ്പെടുന്നതായി ഹാജിമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.