ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ പാചക ഗ്യാസ് നിരോധനം നിലവിൽ വന്നു. തീർഥാടകരുടെ തമ്പുകൾക്കും ഗവൺമെൻറ് വകുപ്പ് ആസ്ഥാനങ്ങൾക്കും നിരോധനം ബാധകമാകും. അഗ്നിബാധ പോലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് മുൻകരുതലെന്നോണം പാചക ഗ്യാസ് സിലിണ്ടറുകൾക്ക് സിവിൽ ഡിഫൻസ് നിരോധനം ഏർപ്പെടുത്തിയത്.
വിവിധ സുരക്ഷ വകുപ്പുകളുമായി സഹകരിച്ച് തീരുമാനം നടപ്പാക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
സിലിണ്ടറുകൾ കണ്ടാൽ പിടിച്ചെടുക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. മശാഇറുകളിലേക്കുള്ള വിവിധ റോഡുകളിൽ നിരീക്ഷണമുണ്ടാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ തമ്പുകളിലും ഗവൺമെൻറ് സ്ഥാപനങ്ങളിലും കച്ചവട സ്ഥലങ്ങളിലും പരിശോധനക്ക് പ്രത്യേക സംഘമുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.