ദമ്മാം: മൈന്‍ഡ് അക്കാദമിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ ഒരുക്കിയതായി സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സ്കൂളുകള്‍ക്കും, പങ്കെടുക്കാവുന്ന വിവിധ പ്രോഗ്രാമുകള്‍ മേയ് 17നും 18 നും നടത്തുമെന്ന് മൈന്‍ഡ് അക്കാദമി സ്ഥാപകനും സി.ഇ.ഒ യുമായ മുരളീകൃഷ്ണന് അറിയിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കളറിങ്, സ്പെല്ലിങ് ബീ, എലോക്യൂഷന്‍, മെന്റല്‍ മാത്ത്, ചെസ്, യങ് ഇന്‍ഫ്ലുവന്‍സര്‍, എക്സ്റ്റ്മ്പോര് സ്പീച്ച്, ഡിബേറ്റ്, ക്വിസ് അധ്യാപകര്‍ക്കും മാതാപിതാക്കള്ക്കമായി എക്സ്റ്റ്ന്പോര് സ്പീച്ച്, ക്രോസ് വേഡ്സ് എന്നിങ്ങനെ പ്രോഗ്രാമുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് സഹസ്ഥാപകന്‍ ബാല സുബ്രമണ്യം അറിയിച്ചു. കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാൻ ഒരു വേദി എന്ന പ്രത്യേകതയും മൈന്‍ഡ് ഫെസ്റ്റ് 2024 നല്‍കുന്നുവെന്ന് ലോജിസ്റ്റിക്സ് ചെയര്മാന് ഷിബു സേവ്യര്‍ പറഞ്ഞു. ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മൈന്‍ഡ് മാസ്റ്റര്‍ 2024 അവാര്‍ഡും, അധ്യാപകര്‍ക്ക് മൈന്‍ഡ് ഗുരു അവാര്‍ഡും മാതാപിതാക്കള്‍ക്ക് മൈന്‍ഡ് എക്സമ്പ്ലര് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഫയിലെ സാദ് ഫാമിലായിരിക്കും പ്രോഗ്രാമുകള്‍ നടത്തുക. കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി പ്രോഗ്രാമുകള്‍ ജുബൈലിലും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നടത്തിയെന്ന് മുരളീകൃഷ്ണന് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഇവന്റ് ചെയര്മാന് ഷണ്മുഖം കോടീശ്വരനും പി.ആര് ചെയര്മാന് ഷിജിന് കെ.വിയും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൈന്‍ഡ് അക്കാദമിയുടെ വെബ് സൈറ്റും രജിസ്ട്രേഷന് ലിങ്കും ഉപയോഗപ്പെടുത്തുക - https://www.gomindacademy.com/mind-fest-2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.