ജിദ്ദ: സൗദി വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ ഗുണേമന്മ ഉറപ്പുവരുത്തുന്നതിൽ അതീവ ശ്രദ്ധയാണ് ചെലുത്തുന്നതെന്ന് വാണിജ്യമന്ത്രിയും സൗദി സ്റ്റാൻഡേഡ്സ്-മെട്രോളജി-ക്വാളിറ്റി ഓർഗനൈസേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി പറഞ്ഞു. ഈവർഷത്തെ ലോക ഗുണമേന്മ നിലവാര ദിനാചരണത്തോടനുബന്ധിച്ച് സൗദി സ്റ്റാൻഡേഡ്സ് അതോറിറ്റി സംഘടിപ്പിച്ച അഞ്ചാമത് ഫോറത്തിെൻറ ഉദ്ഘാടന വേളയിലാണ് ഇക്കാര്യം പറഞ്ഞത്. ഉപഭോക്തൃ സുരക്ഷ വർധിപ്പിക്കലിന് ഇത് ആവശ്യമാണ്.
സൗദി വിപണിയുടെ സാമ്പത്തിക വളർച്ചക്കും വ്യാപാര ഇടപാടുകളുടെ നന്മക്കും ഉൽപന്നങ്ങളുടെ ഗുണേമന്മ പ്രധാന ഘടകമാണ്. ഗുണമേന്മയുടെ കാര്യത്തിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സൗദിക്കുണ്ടായ നേട്ടങ്ങളിൽ അഭിമാനമുണ്ട്. ഗുണേമന്മ സംബന്ധിച്ച് ഇതുവരെ 30,000 റിപ്പോർട്ടുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. മാർക്കറ്റുകളിലെത്തുന്ന ആയിരക്കണക്കിന് ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും സുരക്ഷിതത്വത്തിലും അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഇത് അന്താരാഷ്ട്ര വിപണികളിൽ സൗദി നിർമാതാവിെൻറയും വിതരണക്കാരെൻറയും മത്സരശേഷി സംരക്ഷിക്കാൻ ഉപകരിക്കുന്നതാണ്. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഗുണമേന്മയും സുരക്ഷിതത്വവും ഉൽപന്നങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നു. സൗദി ഉൽപന്നങ്ങളുടെ ഗുണേമന്മയും സാങ്കേതിക നിയന്ത്രണങ്ങളും വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ വ്യാപകമായ പങ്കാളിത്തം ഉണ്ടാകണം. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും സുരക്ഷിതത്വവും മെച്ചപ്പെടുത്താനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കൽ യാഥാർഥ്യമാകുന്നതിന് ഇതാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും വെല്ലുവിളികൾക്കൊപ്പം നൂതനമായ പരിഹാര മാർഗങ്ങൾ കാണാനും സൗദി സ്റ്റാൻഡേഡ്സ്, മെട്രോളജി, ക്വാളിറ്റി പ്രവർത്തനം തുടരുന്നുവെന്ന് അതോറിറ്റി ഗവർണർ ഡോ. സഅദ് ബിൻ ഉസ്മാൻ അൽ ഖസബി പറഞ്ഞു. വിഷൻ 2020 ലക്ഷ്യമിട്ട് നിർമാതാക്കൾക്കും വിതരണക്കാർക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനും തടസ്സങ്ങൾ മറികടക്കുന്നതിനും ബിസിനസ് മേഖലയുടെ ലക്ഷ്യം കൈവരിക്കുന്നതിനും ശ്രദ്ധയോടെ പ്രവർത്തിച്ചുവരുന്നുണ്ടെന്നും അതോറിറ്റി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.