സിനിമ പ്രദര്‍ശന നിയമാവലിക്ക് മന്ത്രിയുടെ അംഗീകാരം

റിയാദ്: സൗദിയില്‍ സിനിമ പ്രദര്‍ശനത്തിനുള്ള പ്രഥമ നിയമാവലിക്ക് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് അനുമതി നല്‍കി. വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന സമിതിയാണ് നിയമാവലിക്ക് അംഗീകാരം നല്‍കിയത്. സിനിമശാലകള്‍ നിര്‍മിക്കുക, സിനിമശാലകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുക, താല്‍കാലിക, ദീർഘകാലത്തേക്ക് സിനിമ ശാലകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിങ്ങിനെ മൂന്ന് തലത്തിലുള്ള അനുമതിയാണ് സാംസ്കാരിക മന്ത്രാലയം നല്‍കുക. ഈ രംഗത്ത് മുതലിറക്കാനും പ്രവര്‍ത്തിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക്​ അനുമതിക്കായി മന്ത്രാലയത്തെ സമീപിക്കാമെന്ന് കഴിഞ്ഞവർഷം ഡിസംബറില്‍ മന്ത്രാലയം അറിയിച്ചിരുന്നു.

സാംസ്കാരിക, വാര്‍ത്താവിനമയ മന്ത്രാലയത്തിന് പുറമെ ആഭ്യന്തരം, ധനകാര്യം, തദ്ദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളും സിവില്‍ ഡിഫന്‍സ്, കസ്​റ്റംസ്, സ്​റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും സഹകരിച്ചാണ് അനുമതി നല്‍കുക.രാജ്യത്തെ 30 ദശലക്ഷം ജനങ്ങളുടെ വിനോദത്തെ ലക്ഷ്യം വെക്കുന്നതിനാൽ സിനിമ രംഗത്ത് മുതല്‍മുടക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളതെന്ന് മന്ത്രാലയം സൂചിപ്പിച്ചു.  സാമ്പത്തിക, സാംസ്കാരിക രംഗത്ത് വന്‍ ഉണര്‍വുണ്ടാക്കാൻ സിനിമ മേഖല കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - minister -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.