ജിദ്ദ: പുതിയ ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സ്ഥാനമേറ്റു. അൽസലാം കൊട ്ടാരത്തിൽ സൽമാൻ രാജാവിെൻറ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, റോയൽ കോർട്ട് മേധാവി ഫഹദ് അൽഇൗസ എന്നിവർ സന്നിഹിതരായിരുന്നു.
ശനിയാഴ്ചയാണ് ഉൗർജ വകുപ്പ് മന്ത്രിയായി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനെ നിയമിച്ചുള്ള രാജകൽപന പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.