ജിദ്ദ: അരാംകോ ഒാഹരി വിൽപന പ്രഖ്യാപനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും കൂടു തൽ ശക്തിപകരുമെന്ന് സൗദി മന്ത്രിസഭ അഭിപ്രായപ്പെട്ടു. സൽമാൻ രാജാവിെൻറ അധ്യക്ഷ തയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അരാംകോയുടെ ഒ ാഹരിവിപണി പ്രവേശനം വിലയിരുത്തിയത്.
സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) പ്രധാന ഷെയറുകൾ വിൽക്കാനുള്ള തീരുമാനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും വലിയ ഗുണം ചെയ്യും. ഉൗർജത്തിനായുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിനും വിതരണ രംഗത്തെ സുരക്ഷ നിലനിർത്തുന്നതിനും അത് സഹായിക്കും. വിഷൻ 2030 യാഥാർഥ്യമാകാനുള്ള പ്രധാന ചുവടുവെപ്പായിരിക്കുമിത്. ദേശീയ പരിവർത്തന പദ്ധതിയിൽ നിർണയിച്ച സംരംഭങ്ങൾ നടപ്പാക്കുന്നതിനും പ്രഖ്യാപനം ഗുണം ചെയ്യുമെന്ന് സൗദി മന്ത്രിസഭ വിലയിരുത്തി.
ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഫോറം പരിപാടിയിൽ നിരവധി രാഷ്ട്രത്തലവന്മാരുടെയും പ്രധാന മന്ത്രിമാരുടെയും അറബ്, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവൺമെൻറ് ഉദ്യോഗസ്ഥരുടെയും 300ഒാളം വി.െഎ.പി, വ്യവസായ പ്രമുഖകരുടെയും 30ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളുടെയും പങ്കാളിത്തമുണ്ടായിരുന്നതായി മന്ത്രിസഭ എടുത്തുപറഞ്ഞു. ആഗോള സാമ്പത്തിക പ്രവണതകൾ, അന്താരാഷ്ട്ര നിക്ഷേപത്തിെൻറ ഭാവി എന്നിവ ചർച്ച ചെയ്യുകയും വിവിധ മേഖലകളിൽ ധാരണപത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്തു. ഇത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിലും നിക്ഷേപത്തിലുമുള്ള ആത്മവിശ്വാസം സ്ഥിരീകരിക്കുന്നതാണ്. രാജ്യത്തിെൻറ ശക്തിയും ദേശീയ അന്തർദേശിയ തലത്തിലുള്ള സ്ഥാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രിസഭ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.