ജിദ്ദ: 'സമാധാനത്തിനായി സംസ്കാരം'തലക്കെട്ടിൽ മെക്സിക്കൻ സിറ്റിയിൽ നടന്ന യുനെസ്കോ സാംസ്കാരിക പ്രദർശനം സൗദി സാംസ്കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല അൽഫർഹാൻ പങ്കെടുത്തു. സാംസ്കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച യുനെസ്‌കോ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് പ്രദർശനം. പ്രശ്നബാധിത മേഖലകളിലെ പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഖ്യ സംഘടനയാണ് സംഘടിപ്പിച്ചത്. സംഘട്ടനങ്ങൾ കാരണം നാശഭീഷണി നേരിടുന്ന ചില ലോക പൈതൃക കേന്ദ്രങ്ങളെ എടുത്തുകാണിക്കുന്നതാണ് പ്രദർശനം. പൈതൃക സംരക്ഷണ പദ്ധതികൾ എങ്ങനെ തൊഴിലവസരം സൃഷ്ടിക്കുന്നുവെന്നും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നുവെന്നും അവതരിപ്പിക്കുന്ന പ്രദർശനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.