യാംബു: ഹൃദയാഘാതം മൂലം ഈ മാസം 12ന് യാംബുവിൽ നിര്യാതനായ ഹൈദരാബാദ് സ്വദേശി മിർസ ഇബ്രാഹിം ബേഗിന്റെ (42) മയ്യിത്ത് യാംബുവിൽ ഖബറടക്കി. ചൊവ്വാഴ്ച ഇഷാ നമസ്കാര ശേഷം യാംബു ടൗൺ മസ്ജിദ് ജാമിഅഃ കബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും തുടർന്ന് ടൗൺ ‘ശാത്തി മഖ്ബറ’യിൽ നടന്ന ഖബറടക്കത്തിലും അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ ധാരാളം ആളുകൾ പങ്കെടുത്തു.
യാംബുവിൽ 15 വർഷമായി ഒരു സ്വകാര്യ കമ്പനിയുടെ മാനേജറായിരുന്ന മിർസ ഇബ്രാഹിം നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശനിയാഴ്ച രാവിലെ മരിച്ചത്.
പിതാവ്: പരേതനായ മിർസ റഹിം ബൈഗ്, മാതാവ്: സുലൈഖ ബീഗം. ഭാര്യ: ശാരിഖ സന (യാംബു). മക്കൾ: സിയാദ് ബൈഗ്, മിൻഹ ഫാത്തിമ, അമ്മാറ ഫാത്തിമ (മൂവരും സൗദിയിൽ), ഇസ്മാഈൽ ബൈഗ്, റുഷ്ദ ഫാത്തിമ (ഇരുവരും ഇന്ത്യയിൽ). യാംബുവിലുള്ള സഹോദരൻ മിർസ ഇസ്ഹാഖ് ബൈഗും പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നേതാക്കളായ സിറാജ് എറണാകുളം, സഫീൽ കടന്നമണ്ണ, സലീം വേങ്ങര, സാജിദ് വേങ്ങൂർ തുടങ്ങിയവരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.