നി​രാ​ലം​ബ​ർ​ക്ക് സ​ഹാ​യ​മാ​യി മി​ഷ​ൻ വി​ങ്സ് ഓ​ഫ് കം​പാ​ഷ​ൻ

ദ​മ്മാം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന നി​ർ​ധ​ന​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ഒ​രു​ക്കി​യ മി​ഷ​ൻ വി​ങ്സ് ഓ​ഫ് കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്നു പേ​ർ​ക്കു​കൂ​ടി നാ​ട​ണ​യാ​നു​ള്ള വ​ഴി​യൊ​രു​ങ്ങി. വ്യാ​ഴാ​ഴ്​​ച ദ​മ്മാ​മി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ വി​മാ​ന​ത്തി​ലാ​ണ്​ ഇൗ ​മൂ​ന്നു​പേ​രും യാ​ത്ര​ചെ​യ്യു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ജോ​ലി​യി​ല്ലാ​തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​ണ്​ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ടി​ക്ക​റ്റ് ന​ൽ​കി​യ​ത്.

ദ​മ്മാ​മി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​യി​രു​ന്നു മ​റ്റൊ​രു ടി​ക്ക​റ്റും. ലോ​ക്ഡൗ​ൺ തു​ട​ങ്ങി​യ​തോ​ടെ ജോ​ലി​യി​ല്ലാ​തി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. റി​യാ​ദി​ൽ​നി​ന്നു​ള്ള കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക്കും ദു​രി​ത​ക്ക​യ​ത്തി​ൽ​നി​ന്നു മോ​ച​ന​മാ​യി മി​ഷ​ൻ വി​ങ്സ് ഓ​ഫ് കം​പാ​ഷ​ൻ സ​ഹാ​യ​മൊ​രു​ക്കി. കോ​വി​ഡ് കാ​ല​ത്ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്ന്​ നാ​ട​ണ​യാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രി​ൽ 1400 പേ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

Tags:    
News Summary - mission wings of compassion-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.