ജിദ്ദ: ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് ഉടൻ ആരംഭിക്കുമെന്ന് എം.കെ. രാഘവൻ എം.പി. ഇതു സംബന്ധിച്ച സാധ്യത പ ഠനം നടന്നു കഴിഞ്ഞിട്ടുണ്ട്. താമസിയാതെ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നതെന്നും എം. കെ രാഘവൻ പറഞ്ഞു. ജിദ്ദയിൽ എത്തിയ അദ്ദേഹം സീസൺസ് ഹോട്ടലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
നിലവിൽ സൗദിയ സർവീസ് ആരംഭിച്ചതിെൻറ പിന്നാലെ മറ്റ് സർവീസുകൾ കൂടി തുടങ്ങിയാലേ പ്രവാസികൾക്കും തീർഥാടകർക്കും കുറഞ്ഞ നിരക്കിൽ യാത്രക്ക് അവസരമൊരുങ്ങൂ. എമിറേറ്റ്സുമായും ഇതു സംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്്. അല്ലെങ്കിൽ ആഭ്യന്തര സർവീസുകളെ ഗുരുതരമായി ബാധിക്കും.
മലബാറിലെ മന്ത്രിമാരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. പരിഹാരം നീണ്ടാൽ പ്രക്ഷോഭത്തിനിറങ്ങും. കണ്ണൂരിന് ആനുകൂല്യം നൽകുന്നതിനെ എതിർക്കുന്നില്ല. പക്ഷെ കോഴിക്കോട് വിമാനത്താവളം പൊതുമേഖല തലത്തിലുള്ളതാണ്. അതിന് കോട്ടം തട്ടുന്ന തരത്തിലാവരുത് കാര്യങ്ങൾ. വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി വേണമെന്നാവശ്യപ്പെട്ട് പാർലമെന്‍റിൽ സ്വകാര്യബിൽ അവതരിപ്പിക്കുമെന്നും രാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.