ജിദ്ദ: മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവത്കരണം ഉറപ്പുവരുത്താൻ നടത്തിയത് 48,701 പരിശോധനകൾ. ഇൗ വർഷം രാജ്യത്തെ കച്ചവട സമുച്ചയങ്ങൾ, മൊബൈൽ ഫോൺ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് തൊഴിൽ മന്ത്രാലയമാണ് ഇത്രയും പരിശോധന നടത്തിയത്.
46,595 സ്ഥാപനങ്ങൾ നിയമം പാലിച്ചിട്ടുണ്ട്. 2,106 സ്ഥാപനങ്ങൾ നിയമം പൂർണമായും പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയതായി തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു. 2,088 നിയമലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. ഇതിൽ 1640 എണ്ണം സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടതും 448 മറ്റ് നിയമലംഘനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.