റിയാദ്: യൂനിയൻ ഗവൺമെൻറിന്റെ ആദ്യ ബജറ്റ് അവതരണം നിലനിൽപ്പിനായുള്ള ബജറ്റ് പ്രഖ്യാപനമായി മാറിയെന്ന് റിയാദ് ഒ.ഐ.സി.സി. എൻ.ഡി.എ സർക്കാറിനെ താങ്ങിനിർത്തുന്ന സംസ്ഥാന നേതാക്കളുടെ സംസ്ഥാനത്ത് മാത്രമായി പദ്ധതികൾ ചുരുക്കപ്പെട്ടത് അതിന്റെ തെളിവാണ്. ഇൻഡ്യ മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ പാടെ തഴഞ്ഞത് ഈ കാര്യം വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി പതിവുപോലെ തന്നെ യാതൊരുവിധ പദ്ധതികളും ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടില്ല. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു.
ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിെൻറ പേരേയില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പുകാലത്ത് നല്കിയ വാഗ്ദാനവും പാലിച്ചില്ല. കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിനോട് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതായും റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.