മുഹമ്മദ് അസീസ് കിദ്വായിക്ക് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ

മുഹമ്മദ് അസീസ് കിദ്വായിക്ക് 'െഎവ' യാത്രയയപ്പ് നൽകി

ജിദ്ദ: സാമൂഹിക, സാംസ്കാരിക പ്രവർത്തകനും ഇന്ത്യൻ പിൽഗ്രിം വെൽഫയർ ഫോറം മുൻ പ്രസിഡൻറുമായ മുഹമ്മദ് അസീസ് കിദ്വായിക്ക് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം ത​െൻറ സ്വദേശമായ ലഖ്​നോവിലേക്ക്​ മടങ്ങുന്നത്.

സാംസ്കാരിക, റിലീഫ് പ്രവർത്തനങ്ങളിലൂടെ ജിദ്ദ സമൂഹത്തിലും മലയാളി കൂട്ടായ്മകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു മുഹമ്മദ് അസീസ് കിദ്വായി. കോൺസുലേറ്ററിന്​ കീഴിൽ ഇദ്ദേഹം പ്രസിഡൻറായിരുന്ന ഐ.പി.ഡബ്ല്യൂ.എഫ് എന്ന സംഘടന ഹാജിമാരുടെ സേവനരംഗത്ത് മുൻപന്തിയിലായിരുന്നു. ഐവ പ്രസിഡൻറ്​ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നാസർ ചാവക്കാട്, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു. ഗഫൂർ തേഞ്ഞിപ്പലം സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.