ജിദ്ദ: സൗദിയിൽ നിന്ന് വിദേശികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിെൻറ തോത് വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയത്. സൗദി പൗരന്മാർ വിദേശത്തേക്ക് അയക്കുന്ന പണത്തിെൻറ തോതിലും പ്രകടമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ ഒമ്പത് മാസങ്ങളിൽ 110.23 ശതകോടി റിയാലായിരുന്നു സൗദിയിലെ വിദേശികൾ സ്വന്തം നാടുകളിലേക്കയച്ചത്. എന്നാൽ ഈ വർഷം ഇത് ആറ് ശതമാനം വർധന രേഖപ്പെടുത്തി 116.32 ശതകോടി റിയാലായി ഉയർന്നു.
സൗദി സെൻട്രൽ ബാങ്ക് (സമ) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂൺ മാസത്തിൽ മൂന്ന് ശതമാനത്തിെൻറയും ജൂലൈ മാസത്തിൽ 18 ശതമാനത്തിെൻറയും കുറവാണ് രേഖപ്പെടുത്തിയതെങ്കിലും, മറ്റു മാസങ്ങളിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ജനുവരി, മാർച്ച്, ഏപ്രിൽ, ആഗസ്റ്റ് മാസങ്ങളിലാണ് പ്രകടമായ വർധന രേഖപ്പെടുത്തിയത്. അതേ സമയം സ്വദേശികൾ വിദേശങ്ങളിലേക്കയച്ച തുകയുടെ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഉയർന്ന് 47 ശതകോടി റിയാലിലെത്തിയതായും 'സമ' റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.