ജിദ്ദ: സ്വകാര്യ കമ്പനിയിൽ നിന്ന് അര മില്യൺ റിയാലിെൻറ (ഒരു കോടി രൂപ) വെട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതാതായി പരാതി. പത്തനം തിട്ട പെരിങ്ങാടി മുണ്ടപ്പള്ളി ആലത്തിങ്ങൽ തറയിൽ സജീവ് വാസുദേവനെതിരെയാണ് (38) ജിദ്ദയിലെ ക്രിമിനൽ കോടതിയിലും കേരളത്തിലും കമ്പനി അധികൃതർ പരാതി നൽകിയത്. ഒമാനി വെജിറ്റബിൾസ് ഒായിൽസ് എന്ന കമ്പനിയുടെ ജിദ്ദയിലെ ഏരിയ സെയിൽസ് മാനേജറായിരുന്നു സജീവ് വാസുദേവ്.
കഴിഞ്ഞ മാർച്ചിൽ 13 ദിവസത്തെ അടിയന്തര ആവശ്യത്തിന് എന്ന് പറഞ്ഞ് നാട്ടിലേക്ക് പോയയാൾ തിരിച്ചു വന്നിട്ടില്ലെന്ന് കമ്പനി ഇന്ത്യൻ കോൺസുലേറ്റിലും ജിദ്ദ ക്രിമിനൽ കോടതിയിലും പത്തനം തിട്ട ജില്ല പോലീസ് കമീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. യാമ്പുവിൽ നിന്ന് 50400 ടിൻ ഒായിൽ കമ്പനിയുടെ പേരിൽ വാങ്ങി മൂന്ന് ഏജൻസികൾക്ക് രൊക്കം പണത്തിന് വൻവിലക്കുറവിൽ വിറ്റ് തട്ടിപ്പ് നടത്തി എന്നാണ് ഇയാളുടെ പേരിലെ പരാതി. ഇൗ പണവുമായാണ് സജീവ് മുങ്ങിയത്. പണം നാട്ടിലേക്ക് കടത്തിയത് കുഴൽമാർഗമാണെന്നാണ് സൂചന.
കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ കമ്പനിയിൽ ചേർന്നത്. നേരത്തെ ഖത്തറിലായിരുന്നു ജോലി. പത്തനം തിട്ട പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പരാതി ജിദ്ദ ഇന്ത്യകോൺസുലേറ്റ് പത്തനംതിട്ട ജില്ല കലക്ടർക്ക് അയച്ചിട്ടുണ്ട്. ഇത്രയും തുകയുടെ ഒായിൽ സജീവിൽ നിന്ന് വാങ്ങിയതായി ഏജൻസികളും വിതരണം ചെയ്ത ട്രക്ക് ഡ്രൈവർമാരും ജിദ്ദ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.