ദമ്മാം: സൗദിയിലെ ആദ്യ വനിത ദേശീയ ഫുട്ബാൾ പരിശീലകയായി മോണിക്ക സ്റ്റാബിനെ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) പ്രഖ്യാപിച്ചു. വനിതകൾക്കായി രൂപവത്കരിച്ച ദേശീയ ഫുട്ബാൾ ടീമിനെ പരിശീലിപ്പിച്ച് മികച്ച നേട്ടങ്ങൾ ൈകവരിക്കുന്നതിനാണ് ജർമൻ ഫുട്ബാൾ താരത്തെ നിയമിച്ചത്. ജർമനിയിലെ ഏറ്റവും ജനപ്രിയ താരമായ സ്റ്റാബ് 2014 ജർമൻ ഫുട്ബാൾ അംബാസഡർ അവാർഡ് ജേതാവ് കൂടിയാണ്. അതിപ്രശസ്ത സെലിബ്രിറ്റികളിൽ പ്രമുഖ സ്ഥാനത്തുള്ള വനിതകൂടിയാണ് മോണിക്ക സ്റ്റാബ്.
കളിക്കളത്തിലും പരിശീലകയായും കാൽനൂറ്റാണ്ടായി സ്റ്റാബ് സജീവമാണ്. പരിശീലകയായി നിയമിച്ചതിലൂടെ സൗദി അറേബ്യയിലെ വനിത ഫുട്ബാൾ അതിെൻറ പ്രതീക്ഷ നിറഞ്ഞ യാത്രക്ക് മികച്ച തുടക്കമിട്ടിരിക്കുകയാെണന്ന് സാഫ് ഡയറക്ടർ ബോർഡ് അംഗവും വനിത ഫുട്ബാൾ ഡിപ്പാർട്മെൻറ് ഡയറക്ടറുമായ ലാമിയ ബിൻ ബഹിയാൻ പറഞ്ഞു.
സൗദിയിലെ വനിതകളുടെ ശാക്തീകരണവും അത്ഭുത നേട്ടങ്ങളും കാണാനിരിക്കുന്നതേയുള്ളൂവെന്നും അവർ പറഞ്ഞു. ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പിന്തുണയും മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസെൻറ നേതൃത്വത്തിൽ കായിക മന്ത്രാലയത്തിെൻറ താൽപര്യവും നിർണായക പങ്കുവഹിച്ചതായി ലാമിയ കൂട്ടിച്ചേർത്തു.
വനിത ഫുട്ബാൾ രംഗം വികസിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ വനിത ഫുട്ബാൾ ലീഗ് അടുത്ത മാസങ്ങളിൽ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സൗദി വനിത ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ സാധിക്കുന്നത് കായിക ലോകത്തെ ഏറ്റവും ആവേശകരമായ അവസരങ്ങളിലൊന്നായാണ് താൻ കാണുന്നതെന്നും ഇത് ഏറ്റവും വലിയ ബഹുമതിയാെണന്നും മോണിക്ക സ്റ്റാബ് പറഞ്ഞു.
സൗദികൾക്ക് ഫുട്ബാളിനോട് വലിയ താൽപര്യമുണ്ടെന്ന് സ്റ്റാബ് കൂട്ടിച്ചേർത്തു. വിഷൻ 2030െൻറ പശ്ചാത്തലത്തിൽ കായിക രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർധിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ ഇത് 149 ശതമാനം വർധിച്ചു. അഞ്ചിനും 15നുമിടയിൽ പ്രായമുള്ള 1,95,000ത്തിലധികം പെൺകുട്ടികൾ ആഴ്ചതോറും വ്യായാമം ചെയ്യുന്നു. ഇതിലൂടെ വരും കാലഘട്ടത്തിൽ ഫുട്ബാൾ രംഗത്ത് മികച്ച കളിക്കാരെ കണ്ടെത്താൻ സാധിക്കുമെന്നും സ്റ്റാബ് പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.