ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ൻ ദ​റ​ഇ​യ ച​രി​ത്ര​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മൂ​ൺ ജെ ​ഇ​ൻ ദറഇയ ചരിത്രമേഖല സന്ദർശിച്ചു

റി​യാ​ദ്​: സൗ​ദി പ​ര്യ​ട​നം ന​ട​ത്തു​ന്ന ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ൻ റി​യാ​ദ്​ ഹ​യ്യ്​ തു​റൈ​ഫി​ലെ ദ​റ​ഇ​യ ച​രി​ത്ര​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. പ്ര​സി​ഡ​ൻ​റി​ന്‍റെ പ​ത്​​നി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ടൂ​റി​സം മ​ന്ത്രി അ​ഹ്​​മ​ദ് അ​ൽ ഖ​ത്തീ​ബും ദ​റ​ഇ​യ ഗേ​റ്റ് വി​ക​സ​ന അ​തോ​റി​റ്റി സി.​ഇ.​ഒ ജെ​റി ഇ​ൻ​സെ​റി​ല്ലോ​യും അ​വ​രെ സ്വീ​ക​രി​ച്ചു. സൗ​ദി നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി. ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹ് കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റി​നെ അ​നു​ഗ​മി​ച്ചു. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ച​രി​ത്ര​ഘ​ട്ട​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ വീ​ക്ഷി​ച്ചു. യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം തേ​ടി​യ ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​ൽ​വ പാ​ല​സും ദ​റ​ഇ​യ മ്യൂ​സി​യ​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Moon Jae-in visited Daraiya Historical Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.