മദീന: മസ്ജിദുന്നബവിയിൽ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയത് രണ്ടു ലക്ഷത്തിലധികം പേർ. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയ ഇക്കൊല്ലത്തെ റമദാനിൽ വിശ്വാസികളുടെ തിരക്ക് മുന്നിൽക്കണ്ട് മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി വലിയ തോതിലുള്ള ക്രമീകരണങ്ങളും സമഗ്ര സുരക്ഷ സംവിധാനവുമാണ് ഏർപ്പെടുത്തിയത്. രാത്രിനമസ്കാരത്തിൽ (തറാവീഹ്) പങ്കെടുക്കുന്നതിനും പ്രവാചകന്റെ പള്ളിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.
സന്ദർശകരെ സ്വീകരിക്കാനും പള്ളിയിൽ സുഗന്ധം പൂശാനും 28 കിലോ ഉന്നത നിലവാരമുള്ള പ്രകൃതിദത്ത ഊദും അമ്പറിന്റെയും കസ്തൂരിയുടെയും ഉൾപ്പെടെ ഗന്ധമുള്ള 300 ലിറ്റർ സുഗന്ധ ദ്രവ്യങ്ങളുമാണ് ഉപയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. തീർഥാടകർക്കും സന്ദർശകർക്കും പ്രാർഥനകൾ എളുപ്പത്തിൽ നിർവഹിക്കത്തക്ക വിധമുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റൗദ ശരീഫ് സന്ദർശനത്തിന് പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക സമയവും നിർണയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.