റിയാദ്: വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിൽ വിദ്യാഭ്യാസത്തെ കുറിച്ച് ഉദ്ബോധനം നടത്താന്‍ സൗദിയിലെ ഇമാമുമാർക്ക് നിർദേശം. വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് ഇസ്ലാമിക കാര്യ മന്ത്രിയുടെ ആഹ്വാനം. വിദ്യ അഭ്യസിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ തലമുറയെ ആണ് നാം ലക്ഷ്യമാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സൗദി ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖാണ് രാജ്യത്തെ പള്ളി ഇമാമുമാർക്ക് നിർദേശം നൽകിയത്. വിദ്യാഭ്യാസത്തെ കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കണം. വിജ്ഞാനമാർജിക്കാൻ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ ഖുർആൻ വചനങ്ങളും പ്രവാചക വചനങ്ങളും വിശ്വാസികൾക്ക് ഇമാമുമാര്‍ വിശദീകരിച്ച് കൊടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. വിദ്യാഭ്യാസ ഗുണനിലവാരമുയർത്തുന്നതിന് രക്ഷാകർത്താക്കളും അധ്യാപകരും വിദ്യാർഥികളെ സഹായിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.