യാമ്പു: ഡിസംബർ 28 മുതൽ 31വരെ മലപ്പുറം കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളന ത്തിെൻറ സൗദിതല പ്രചാരണത്തിന് പ്രൗഢമായ തുടക്കം. യാമ്പു ടൗണിലെ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെ മാനവികതയിലൂടെയും സഹവർതിത്വത്തിലൂടെയും തരണം ചെയ്യണമെന്നും വർഗീയ ചിന്തകൾ രാജ്യത്തെയും സമൂഹത്തെയും ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന സമൂഹത്തിന് മാത്രമേ അതിജീവനം സാധ്യമാകൂ. വിയോജിക്കുന്നവരോടും എതിർക്കുന്നവരോടുമെല്ലാം സഹിഷ്ണുതയോടെ വർത്തിക്കാൻ സാധിക്കണം.
മതത്തിെൻറ യഥാർഥ സന്ദേശവും മാനവിക ദർശനങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും അദ്ദേഹം അഭി പ്രായപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സെക്രട്ടറി എം.അബ്‌ദുറഹ്‌മാൻ സലഫി മുഖ്യ പ്രഭാഷണം നടത്തി. യാമ്പു മർക്കസു ദഅ്വ മേധാവി ഡോ. ഫഹദ് അൽ ഖുറേഷി, ജാലിയാത്ത് മലയാളം വിഭാഗം പ്രബോധകൻ അബ്ദുൽ മജീദ് സുഹ്‌രി എന്നിവർ സംസാരിച്ചു. വിവിധ മത സാംസ്കാരിക സംഘടനാ നേതാക്കളായ നാസർ നടുവിൽ (കെ.എം.സി.സി ), ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി ), സലിം വേങ്ങര (തനിമ), റഫീഖ് പത്തനാപുരം ( നവോദയ), ഷൈജു എം. സൈനുദ്ദീൻ (യാമ്പു ഇസ്‌ലാഹി സെൻറർ) എന്നിവർ ആശംസ നേർന്നു. സ്വാഗത സംഘം കൺവീനർ അബ്ബാസ് ചെമ്പൻ സ്വാഗതവും അബൂബക്കർ മേഴത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.