പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘മു​ന്നേ​റ്റം 2021’ ഏ​ക​ദി​ന നേ​തൃ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

മുന്നേറ്റം 2021: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

ജി​ദ്ദ: പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നേ​തൃ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ​യി​ലെ ഹം​ദാ​നി​യ്യ​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ യൂ​നി​റ്റ്, മേ​ഖ​ല, സെ​ൻ​ട്ര​ൽ ത​ല​ത്തി​ലു​ള്ള നേ​താ​ക്ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ ഓ​ൺ​ലൈ​ൻ വ​ഴി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടി​സ്ഥാ​ന വ​ർ​ഗ​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​മീ​പ​നം എ​ന്നും വ​ഞ്ച​ന​യു​ടെ​യും അ​വ​ഗ​ണ​ന​യു​ടെ​യും മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​മീ​പ​കാ​ല​ത്തു ന​ട​ന്ന വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​െൻറ നി​ല​പാ​ടു​ക​ൾ ഇ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി രാ​ഷ്​​ട്രീ​യ ജ​നാ​ധി​പ​ത്യ​വും സാ​മൂ​ഹി​ക ജ​നാ​ധി​പ​ത്യ​വും സാ​മ്പ​ത്തി​ക ജ​നാ​ധി​പ​ത്യ​വും രാ​ജ്യ​ത്തു​ണ്ടാ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും എ​ഫ്.​ഐ.​ടി.​യു അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റു​മാ​യ റ​സാ​ഖ് പാ​ലേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്തു​ട​നീ​ളം വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കു​ണ്ടാ​യി​ട്ടു​ള്ള ഉ​ണ​ർ​വും സ്വീ​കാ​ര്യ​ത​യും പ്ര​വാ​സ ലോ​ക​ത്തും ആ​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം നേ​താ​ക്ക​ളെ ഓ​ർ​മി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മു​ഖ ട്രെ​യി​ന​റും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ ഫ​സ​ൽ കൊ​ച്ചി 'ലീ​ഡ​ർ​ഷി​പ്​ ഈ​സ് മൈ​ൻ​ഡ്‌​സെ​റ്റ്' എ​ന്ന വി​ഷ​യ​ത്തി​ൽ ടോ​ക്ക് ആ​ൻ​ഡ് വ്യൂ ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ​യും അ​തി​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​വാ​സി ഹെ​ൽ​പ്​ ഡെ​സ്ക് കോ​ഓ​ഡി​നേ​റ്റ​ർ യൂ​സു​ഫ് പ​ര​പ്പ​ൻ വി​ശ​ദീ​ക​രി​ച്ചു. 'സം​ഘ​ട​ന; വ്യാ​പ​നം, വ​ള​ർ​ച്ച' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ഇ​രി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രൂ​പ്​ ച​ർ​ച്ച ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ആ​വി​ഷ്കാ​ര മ​ത്സ​ര​ത്തി​ൽ വ​നി​ത മേ​ഖ​ല ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് പ്ര​വാ​സി കേ​ന്ദ്ര കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യം​ഗം പി.​എം. സാ​ബു സ​മ്മാ​നം കൈ​മാ​റി. അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. 25 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗം സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി​ക്ക് ക്യാ​മ്പി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട് ക​വി​ത അ​വ​ത​രി​പ്പി​ച്ചു. ഷൗ​ക്ക​ത്ത് യാം​ബു ഗാ​ന​മാ​ല​പി​ച്ചു. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ യാം​ബു മേ​ഖ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജി​ദ്ദ ഫൈ​സ​ലി​യ്യ മേ​ഖ​ല ജേ​താ​ക്ക​ളാ​യി. ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി അ​ഖി​ല സൗ​ദി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സി​റാ​ജ് താ​മ​ര​ശ്ശേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം. ക​രീം, ഓ​വു​ങ്ങ​ൽ മു​ഹ​മ്മ​ദ​ലി, നാ​സി​റു​ദ്ദീ​ൻ ഇ​ടു​ക്കി, സു​ഹ​റ ബ​ഷീ​ർ, സ​ലീ​ഖ​ത്ത്, അ​ജ്മ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ദാ​വൂ​ദ് രാ​മ​പു​രം, ബ​ഷീ​ർ ചു​ള്ളി​യ​ൻ, റ​സാ​ഖ്​ മാ​സ്​​റ്റ​ർ, മു​നീ​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.