സംഘാടകർ വാർത്താസമ്മേളനത്തിൽ

'മ്യൂസിക് വൈബ്‌സ്' സംഗീത വിരുന്ന് ഇന്ന്

റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി 'ഫെസ്റ്റിവിസ്റ്റ' ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കുന്ന 'മ്യൂസിക് വൈബ്‌സ്' സംഗീത വിരുന്ന് വ്യാഴാഴ്ച വൈകീട്ട ഏഴിന് റിയാദ്​ അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തിൽ നടക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന സംഗീത വിരുന്നില്‍ ഗായകരായ കണ്ണൂര്‍ ശരീഫ്, ലക്ഷ്മി ജയന്‍, ബന്‍സീറ റഷീദ്, ഫാസിലാബാനു എന്നിവര്‍ പങ്കെടുക്കും.

ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍ അവതരിപ്പിക്കുന്ന മാസ്മരിക വയലിന്‍ പ്രകടനമാണ് മ്യൂസിക് വൈബ്‌സിന്‍റെ പ്രത്യേകത. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. മൂന്നുമാസമായി തുടരുന്ന ഫെസ്റ്റിവിസ്റ്റയുടെ ഭാഗമായി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്​, ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്​, സൈബര്‍ മീറ്റ്, വെല്‍ഫെയര്‍ മീറ്റ്, ലീഡേഴ്‌സ് മീറ്റ്, വിവിധ മത്സര പരിപാടികള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.

ഫെസ്റ്റിവിസ്റ്റ സമാപനം ഫെബ്രുവരി ആദ്യവാരം കേരളത്തില്‍ നിന്നുളള നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കും. കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗത്വ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ കാമ്പയിന്‍ സമാപിക്കും. അംഗത്വമെടുക്കാന്‍ താല്‍പര്യമുളളവര്‍ മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടണം.

വാർത്താസമ്മേളനത്തിൽ ജലീൽ തിരൂർ, മുജീബ് ഉപ്പട, ഷാഹിദ്, പി.സി. മജീദ് കാളമ്പാടി, നൗഷാദ് ചാക്കീരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - music vibes at riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.