റിയാദ്: വയനാട് കൽപ്പറ്റയിൽ നിർമിക്കുന്ന ജില്ലാ മുസ്ലിം ലീഗ് ഓഫീസിനുവേണ്ടി ധനസമാഹരണത്തിനായി സൗദിയിലെത്തിയ ജില്ലാ മുസ്ലിം ലീഗ് നേതാക്കൾക്ക് റിയാദ് കെ.എം.സി.സി വയനാട് ജില്ലാകമ്മിറ്റി സ്വീകരണം നൽകി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി സൗദി നാഷനൽ, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു. പി.സി. അലി അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗ് സെക്രട്ടറി ടി. മുഹമ്മദ് ‘മതേതര ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഈയിടെ നിര്യാതനായ മുസ്ലിം ലീഗ് നേതാവും വയനാട് മുട്ടിൽ യതീംഖാന ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ. മുഹമ്മദ് ജമാലിനെ യോഗം അനുസ്മരിച്ചു.
അസീസ് കോറോം, സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, വി.കെ. മുഹമ്മദ്, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറോക്, ബഷീർ ബാജി എന്നിവർ സംസാരിച്ചു. ഷാഫി തൃശൂർ ഖിറാഅത്ത് നടത്തി. ഷറഫുദീൻ കുമ്പളാട് സ്വാഗതവും മനാഫ് കാട്ടിക്കുളം നന്ദിയും പറഞ്ഞു. സുധീർ, ഷഫീർ, അഷറഫ് പുറ്റാട്, ഹംസ, ദഖ് വാൻ, ഷഹീർ, സിറാജ് വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.