ജിദ്ദ: ഫലസ്തീൻ ജനതയെ ജന്മനാട്ടിൽനിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ മുസ്ലിം വേൾഡ് ലീഗ് ശക്തമായ ഭാഷയിൽ അതിനെ അപലപിച്ചു. ഈ ആഹ്വാനങ്ങളും പ്രയോഗങ്ങളും ഉണ്ടാക്കുന്ന ഭയാനകമായ മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പും നൽകി. മാനുഷികവും അന്തർദേശീയവുമായ എല്ലാ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നവും അപകടകരവുമായ ലംഘനമാണ് ഗസ്സയിൽനിന്ന് ജനതയെ ആട്ടിപ്പായിക്കാനുള്ള ശ്രമം -വേൾഡ് ലീഗ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഗസ്സയിലെ സൈനിക മുന്നേറ്റം ഉടനടി അവസാനിപ്പിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകണം. സിവിലിയന്മാർക്കുള്ള ദുരിതാശ്വാസവും മാനുഷിക സഹായവും സുഗമമാക്കുകയും ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുകയും ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.