യാംബു: ദേശീയ ദിനാേഘാഷ ഭാഗമായി യാംബുവിലെ ശറം ബീച്ചിൽ നടന്ന ജലോത്സവം സന്ദർശകർക്ക് വേറിട്ട അനുഭവമായി. 58 ബോട്ടുകളും 30 സമുദ്ര ടാങ്കുകളും പങ്കെടുത്ത ജലഘോഷയാത്ര 45 മിനിറ്റോളം നീണ്ടുനിന്നു. പരിപാടി കാണാൻ ധാരാളം പേർ കുടുംബത്തോടൊപ്പം എത്തിയിരുന്നു. സൗദി പതാകകളും പച്ച ബലൂണുകളും തോരണങ്ങളും സൗദി ഭരണാധികാരികളുടെ ചിത്രങ്ങളും അണിയിച്ചൊരുക്കി സംഘടിപ്പിച്ച ജലഘോഷയാത്ര വർണാഭമായ ഉത്സവച്ഛായ പകർന്നു.
'ഇത് നമ്മുടെ വീടാണ്'എന്ന തലവാചകത്തിൽ ബഹുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ റാലിയിൽ ഫിഷറീസ്, കോസ്റ്റ് ഗാർഡ്, നാവികസേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കടൽകായിക താരങ്ങൾ തുടങ്ങി നൂറു കണക്കിനാളുകൾ പങ്കെടുത്തു. യാംബു ഗവർണർ സഹദ് ബിൻ മർസൂഖ് അൽ സുഹൈമി പരിപാടി ഉദ്‌ഘാടനം ചെയ്തു. യാംബു ഡെപ്യൂട്ടി ഗവർണർ, വിവിധ വകുപ്പ് മേധാവികൾ, മറ്റു പ്രമുഖ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.