ദമ്മാം: ഈ മാസം 27ന് നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിെൻറ വെബ്സൈറ്റ് ലോഞ്ചിങ് ലോകകേരള സഭാംഗം ആൽബിൻ ജോസഫ് നിർവഹിച്ചു. രണ്ടു മാസമായി വിവിധ തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിെൻറ ഗ്രാൻഡ് ഫിനാലെയാണ് ദമ്മാമിൽ അരങ്ങേറുന്നത്. നാഷനൽ മത്സരം വരെയുള്ള സാഹിത്യോത്സവ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും ചിത്രങ്ങളും സന്ദർശകരിലെത്തിക്കുന്നതോടൊപ്പം സാഹിത്യോൽസവിെൻറ ചരിത്രവും കഴിഞ്ഞകാല ഓർമകളും ദൃശ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.
ഗ്ലോബൽ തലത്തിൽ കേന്ദ്രീകൃത പോർട്ടൽ മുഖേനയാണ് സാഹിത്യോത്സവിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്ട്രേഷൻ ഒരുക്കിയിട്ടുള്ളത്. യുവതയുടെ നിർമാണാത്മ പ്രയോഗം എന്ന ഈ വർഷത്തെ സാഹിത്യോത്സവ് പ്രമേയം അന്വർഥമാക്കും വിധം മാനവവിഭവ ശേഷിയുടെ കൃത്യമായ പ്രയോഗകാലം കൂടിയാണ് സാഹിത്യോത്സവ് സീസൺ എന്നും അവർ പറഞ്ഞു.ദമ്മാമിൽ സ്വാഗതസംഘം ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് പട്ടുവം അധ്യക്ഷത വഹിച്ചു. ബദർ അൽറബീഅ് മെഡിക്കൽ ഗ്രൂപ് എം.ഡി അഹ്മദ് പുളിക്കൽ, സ്വാഗതസംഘം ജനറൽ സെക്രട്ടറി ഹബീബ് ഏലം കുളം, നാസ് വക്കം, സിറാജ് പുറക്കാട്, ഹമീദ് വടകര, സ്വഫ്വാൻ തങ്ങൾ, മുഹമ്മദ് അബ്ദുൽ ബാരി നദ്വി, മുനീർ തോട്ടട, അഹ്മദ് നിസാമി, സലീം ഓലപ്പീടിക, കെ.എം.കെ. മഴൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.