ഹൈദരാബാദ് സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: സന്ദർശന വിസയിലെത്തിയ ഹൈദരാബാദ് സ്വദേശി അബ്​ദുൽ ഖദീർ (73) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു. കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് ജുബൈലിൽ എത്തിയതായിരുന്നു.

ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.