Representational Image

സൗദി പൗരനെ കഴുത്ത് ഞെരിച്ച് കൊന്ന കർണാടക സ്വദേശിയുടെ​ വധശിക്ഷ നടപ്പാക്കി

റിയാദ്​: കൊള്ളയടിക്കാനായി സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ വധശിക്ഷക്ക്​ വിധേയമാക്കി. കർണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസൻ സാലി എന്നയാളെയാണ് സൗദി​ കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷക്ക്​ വിധേയമാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരനായ അലി ബിൻ ത്വറാദ് ബിൻ സാഇൽ അൽഅൻസി എന്നയാളെ കവർച്ചക്കായി കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ്​ പ്രതിക്കെതിരായ കുറ്റം. സംഭവം നടന്ന്​ ഉടൻ തന്നെ പൊലീസ്​ സമദിനെ അറസ്​റ്റ്​ ചെയ്​തിരുന്നു. കേസിൽ ചോദ്യംചെയ്യലും അന്വേഷണവും പൂർത്തിയാക്കി കുറ്റവാളിയെ കോടതിക്ക്​ കൈമാറി. കോടതിയിൽ കുറ്റം തെളിയിക്കാൻ പൊലീസിലെ അന്വേഷണ വിഭാഗത്തിനായി. തുടർന്ന്​ സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാൻ രാജാവും പിന്നീട്​ ഉത്തരവിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

Tags:    
News Summary - native of Karnataka was executed for strangling a Saudi national

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.