അ​ബ്​​ദു​ല്ല​യു​ടെ ടി​ക്ക​റ്റും യാ​ത്രാ​രേ​ഖ​ക​ളും കേ​ളി പ്ര​വ​ർ​ത്ത​ക​ർ കൈ​മാ​റു​ന്നു

വീണ് പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ്: താമസസ്ഥലത്ത് വീണ് പരിക്കേറ്റ കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുല്ലയെ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചു. റിയാദിന് സമീപം ദവാദ്മിയിൽ 26 വർഷത്തോളമായി ഡ്രൈവറായിരുന്ന അബ്ദുല്ല അവിടെ താമസസ്ഥലത്ത് കാൽവഴുതി വീഴുകയായിരുന്നു.

വീഴ്ചയിൽ സാരമായി പരിക്കേറ്റ ഇവരെ സുഹൃത്തുക്കൾ ഉടൻ ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ശസ്ത്രക്രിയക്ക് ഭാരിച്ച തുക ആവശ്യമായതിനാൽ തുടർചികിത്സക്ക് നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, നാട്ടിൽ പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ അബ്ദുല്ലയുടെ സുഹൃത്തുക്കൾ കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർഥിച്ചു. ദവാദ്മി യൂനിറ്റ് പ്രവർത്തകരാണ് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഏർപ്പാടാക്കിയത്.

Tags:    
News Summary - Native of Kollam who was injured after falling brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.