അടുത്തയാഴ്​ച നാട്ടിൽ പോകാനിരുന്ന പാലക്കാട്​ സ്വദേശി അൽഅഹ്​സയിൽ മരിച്ചു

ദമ്മാം​: ഇൗ മാസം 22ന്​ നാട്ടിൽ പോകാൻ വിമാന ടിക്കറ്റുമെടുത്ത്​ തയ്യാറെടുപ്പ്​ നടത്തിയ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്ര​െൻറയും ഇന്ദിരയുടെയും മകൻ പി. സനീഷ് (38) ആണ്​ മരിച്ചത്​. അൽഅഹ്​സയിൽ ഒരു സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി ഡ്രൈവറായിരുന്നു.

ചൊവ്വാഴ്ച്ച വൈകീട്ട്​ റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നവയുഗം സാംസ്ക്കാരികവേദി അൽഅഹ്​സ സനാഇയ യൂനിറ്റ് അംഗവും സജീവ പ്രവർത്തകനുമാണ്​ സനീഷ്​. ഭാര്യ: ദൃശ്യ. രണ്ടു കുട്ടികളുമുണ്ട്. സനീഷി​െൻറ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തി​െൻറ വിയോഗത്തിൽ ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡൻറ്​ ബെൻസി മോഹനും ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ നവയുഗം ജീവകാരുണ്യവിഭാഗത്തി​െൻറ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.

Tags:    
News Summary - native of Palakkad who was going home next week died at Al Ahsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.