?????????? ????????? ????????????? ?????? ??????????? ??????????????

ജുബൈലിൽ മരിച്ച നവാസ് അബ്ബാസിന്‍റെ മൃതദേഹം ഖബറടക്കി

ജുബൈൽ: ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ആയൂർ വയ്യാനം സ്വദേശി നവാസ് അബ്ബാസിന്‍റെ(44) മൃതദേഹം ഖബറടക്കി. ബന്ധുക്കള ും സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമങ്ങൾക്ക് സാക്ഷിയാവാനെത്തിയിരുന്നു. ഈ മാസം 21ന് ഉറക ്കത്തിനിടെ ഹൃദയാഘാദത്തെ തുടർന്നായിരുന്നു മരണം.

നവാസിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീടെന്ന സ്വപ്നം, അത് പൂർത്തിയാവാനിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. ഏഴ് വർഷത്തെ പ്രവാസത്തിൽ നിന്ന് സ്വരുക്കൂട്ടിയും കടം വാങ്ങിയും നാട്ടിൽ ഒരു ചെറിയ വീടിന്‍റെ പണി ഏറെക്കുറെ പൂർത്തിയായിരുന്നു. പെരുന്നാൾ അവധിക്ക് നാട്ടിൽ ചെന്ന് വീടിന്‍റെ പാലുകാച്ചൽ നടത്താനിരിക്കെയാണ് ആകസ്മിക മരണം.

ആഗസ്ത് 8ന് നാട്ടിൽ പോകാനായി ടിക്കറ്റുമെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങളും വാങ്ങി കാത്തിരിക്കുകയായിരുന്ന നവാസിന്‍റെ വേർപാട് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഏറെ ആഘാതമായി. സൗമ്യ പ്രകൃതക്കാരനും പരോപകാരിയുമായിരുന്ന നവാസ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായിരുന്നു. മരണാനന്തര നടപടിക്രമങ്ങൾക്ക് സോഷ്യൽ ഫോറം പ്രവർത്തകരായ അജീബ് കോതമംഗലം, ഷിഹാബ് കീച്ചേരി, സജീദ് തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകി. ബന്ധുക്കളായ ഷാജു, ഫൈസൽ, റജീബ് എന്നിവർ റിയാദിൽ നിന്ന് ഖബറടക്ക സമയത്ത് എത്തിച്ചേർന്നിരുന്നു.

ഖബറടക്കത്തിന് ശേഷം ജുബൈലിൽ നടന്ന അനുശോചന യോഗത്തിൽ സോഷ്യൽ ഫോറം കേരളാ സ്റ്റേറ് പ്രസിഡന്‍റ് നാസർ കൊടുവള്ളി, കുഞ്ഞിക്കോയ താനൂർ, സലിം മൗലവി എന്നിവർ സംസാരിച്ചു. നാജി മോൾ ആണ് മരണപ്പെട്ട നവാസിന്‍റെ ഭാര്യ. അഹമ്മദ് നജാദ്, അഹമ്മദ് നാജിദ് എന്നിവർ മക്കൾ.

Tags:    
News Summary - Navas Abbas Funeral in Jubail -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.