ദമ്മാം: നവോദയ സാംസ്കാരികവേദി ഐ.ടി.എൽ ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിച്ച നവോദയ ഫെസ്റ്റ്-2021 അൽഖോബാർ അസീസിയയിൽ വർണാഭമായ കലാസാംസ്കാരിക പരിപാടികളോടെ സമാപിച്ചു. ദമ്മാം ടൗൺ ഓവറോൾ ജേതാക്കളായി. ഹഫൂഫ്, റാക്ക സോണുകൾ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുകളായി. മൂന്നു മാസക്കാലമായി നവോദയയുടെ വിവിധ യൂനിറ്റ് -സോണുകളിൽ നടന്ന മത്സരയിനങ്ങളിൽ വിദ്യാർഥികളും വനിതകളുമുൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു. സോണൽ മത്സരങ്ങളിലെ വിജയികളാണ് ഫൈനലിൽ മാറ്റുരച്ചത്. അഞ്ചു വേദികളിലായാണ് കവിതാപാരായണം, സംഘഗാനം, പ്രച്ഛന്നവേഷം, മോഹിനിയാട്ടം, ഏകാഭിനയം, ഭരതനാട്യം, സിനിമാഗാനം, മാപ്പിളപ്പാട്ട്, ഫാമിലി ഗ്രൂപ് സോങ്, മിമിക്രി, പ്രസംഗം, കഥപറയൽ എന്നീ പരിപാടികൾ അരങ്ങേറിയത്. സമാപന പരിപാടിയോടനുബന്ധിച്ചു നടന്ന കിഴക്കൻ പ്രവിശ്യയിലെ ചിത്രകാരന്മാരുടെ ലൈവ് ചിത്രരചനയുടെ ഉദ്ഘാടനം നാടകനടനും മിമിക്രി കലാകാരനുമായ പ്രദീപ്കുമാർ കോഴിക്കോട്ടും വിവിധ ഏരിയ കമ്മിറ്റികൾ ഒരുക്കിയ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നവോദയ രക്ഷാധികാരി ഇ.എം. കബീറും നിർവഹിച്ചു.
നവോദയ ഖോബാർ കുടുംബവേദി അംഗവും മലയാളം മിഷൻ പ്രധാനാധ്യാപികയുമായിരുന്ന അഡ്വ. അർച്ചന എസ്. കുമാറിെൻറ സ്മരണക്കായി ഏർപ്പെടുത്തിയ എവർറോളിങ് ട്രോഫിക്ക് ദമ്മാം ടൗൺ സോൺ അർഹരായി. സീനിയർ വിഭാഗത്തിൽ നയന നാരായണൻ (ഹുഫൂഫ്, ജൂനിയർ വിഭാഗത്തിൽ ശ്രേയ സുരേഷ് (ഹർദീസ്) എന്നിവരും മുതിർന്നവരുടെ മത്സരവിഭാഗത്തിൽ ജിഷാദ് ജാഫർ (റാക്ക), ആതിര ജെയിംസ് (ജലവിയ) എന്നിവരും കലാപ്രതിഭാപട്ടം കരസ്ഥമാക്കി. സമാപനച്ചടങ്ങിൽ നവോദയ പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. ഐ.ടി.എൽ ഗ്രൂപ് വൈസ് പ്രസിഡൻറ് അബ്ദുൽ റസാഖ് മുഖ്യാതിഥിയായി.
നവോദയ കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ, നവോദയ രക്ഷാധികാരികളായ എം.എം. നയീം, പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, മോഹനൻ വെള്ളിനേഴി, കേന്ദ്ര കുടുംബവേദി പ്രസിഡൻറ് നന്ദിനി മോഹൻ, ബാലവേദി കൺവീനർ സുരയ്യ ഹമീദ് എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഉമേഷ് കളരിക്കൽ സ്വാഗതവും വനിതവേദി കൺവീനർ രശ്മി ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.