ദമ്മാം: നവോദയ സാംസ്കാരികവേദി റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി ദമ്മാമിലെ ഡീപ്പോർട്ടേഷൻ സെൻററിലെ അന്തേവാസികൾക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന റമദാൻ കിറ്റുകൾ വിതരണം ചെയ്തു. വിവിധ രാജ്യക്കാരായ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന 200 പേർക്കാണ് സൗദി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നവോദയ പ്രവർത്തകർ കിറ്റുകൾ കൈമാറിയത്. നവോദയയുടെ കുടുംബവേദി ഉൾപ്പെടെ വിവിധ ഘടകങ്ങൾ കേന്ദ്ര സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നതിൽ ഭാഗഭാക്കായി.
മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ലോക കേരളസഭാംഗം നാസ് വക്കം, നവോദയ ജന.സെക്ര. റഹീം മടത്തറ, സാമൂഹികക്ഷേമ വിഭാഗം കോഓഡിനേറ്റർ ഹനീഫ മൂവാറ്റുപുഴ, രഞ്ജിത് വടകര, ചെയർമാൻ ജയൻ മെഴുവേലി, കേന്ദ്ര ജോ.സെക്ര. നൗഫൽ വെളിയങ്കോട്, കേന്ദ്രകുടുംബവേദി സാമൂഹികക്ഷേമ വിഭാഗം ചെയർപേഴ്സൻ സുരയ്യ ഹമീദ്, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, കേന്ദ്രവനിതവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ, കുടുംബവേദി കേന്ദ്ര ജോ.സെക്രട്ടറിമാരായ ഷാഹിദ ഷാനവാസ്, ഹമീദ് നൈന, സ്മിത നരസിംഹൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ദമ്മാമിലെ വിവിധ ഡീപ്പോർട്ടേഷൻ സെൻററുകളിൽ നടന്ന റമദാൻ റിലീഫ് പ്രവർത്തനത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി റഹീം മടത്തറയും പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്തും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.