ജിദ്ദ: നവോദയ ജിദ്ദ ശറഫിയ ഏരിയ റുവൈസ് യൂനിറ്റ് കമ്മിറ്റിയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റുവൈസിലെ അബീർ ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ആർ.ബി.എസ്, കൊളസ്ട്രോൾ, ഇ.സി.ജി പരിശോധനകൾ നടത്തി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
നവോദയ ജിദ്ദ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ് ഇസ്ഹാഖ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബീർ ക്ലിനിക് അദ്മിനിസ്ട്രേറ്റീവ് മാനേജർ ആസിഫ്, നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ട്രഷറർ സി.എം അബ്ദുറഹ്മാൻ, ശറഫിയ ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, സെക്രട്ടറി അമീൻ വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. അനസ് കൂരാട് സ്വഗതവും നിഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.