ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയ കമ്മിറ്റി 'പ്രതീക്ഷ 2022' എന്ന പേരിൽ കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ജുനൈസ് അധ്യക്ഷത വഹിച്ചു.
ജിദ്ദ നവോദയ ആക്ടിങ് രക്ഷാധികാരി ഫിറോസ് മുഴപ്പിലങ്ങാട്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഫരീദ് സ്വാഗതവും പ്രസിഡന്റ് ജലീൽ നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, സ്ത്രീപക്ഷ കേരളം എന്ന വിഷയത്തിലെ സെമിനാർ, കലാകായിക പരിപാടികൾ എന്നിവ നടന്നു. കോവിഡ് മഹാമാരിക്കാലത്ത് ജിദ്ദയിലെ പ്രവാസികൾക്ക് താങ്ങും തണലുമായി മാറിയ 25ഓളം ആരോഗ്യ പ്രവർത്തകരെയും ജീവകാരുണ്യ പ്രവർത്തകരെയുമാണ് ആദരിച്ചത്.
കുടുംബശ്രീയുടെ രൂപവത്കരണവും അതിന്റെ ഭാഗമായി കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഉണ്ടായ മുന്നേറ്റവും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും 'സ്ത്രീപക്ഷ കേരളം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. സെമിനാർ നവോദയ കുടുംബവേദി വനിത കൺവീനർ നിഷ നൗഫൽ ഉദ്ഘാടനം ചെയ്തു. സുവിജ സത്യൻ അധ്യക്ഷത വഹിച്ചു. പാനൽ അംഗങ്ങളായ നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനുപമ ബിജുരാജ്, ഹഫ്സ മുസാഫിർ, പ്രവാസി സംഘം മലപ്പുറം ജില്ല കമ്മിറ്റി അംഗം ജുമൈല അബു, ജിദ്ദയിലെ സാമൂഹിക പ്രവർത്തക സലീന മുസാഫിർ എന്നിവർ സംസാരിച്ചു.
ലാലു വേങ്ങൂർ മോഡറേറ്ററായിരുന്നു. ആയിഷ അലി സ്വാഗതവും സഫ കുടുംബവേദി കൺവീനർ അലിമാഷ് നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ചിത്രരചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട്, ലമൺ സ്പൂൺ, കസേരകളി എന്നിവ അടങ്ങുന്ന വിവിധ കലാകായിക പരിപാടികൾ നടന്നു വിജയികളെ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.