ദമ്മാം: നവോദയ സാംസ്കാരിക വേദി ദമ്മാം ടൊയോട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ 'ഈദ് മൽഹാർ' സംഘടിപ്പിച്ചു. ദൃശ്യവിസ്മയം തീർത്ത പരിപാടി നവോദയ കേന്ദ്രരക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സൗദി പൗരൻ അബു സഊദ് സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.പി. ബാബു സ്വാഗതവും ഏരിയ ട്രഷറർ സഹീർ നന്ദിയും പറഞ്ഞു.
നിധി രതീഷ് അവതാരകനായിരുന്നു. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി റഹീം മടത്തറ, കേന്ദ്ര ട്രഷറർ കൃഷ്ണകുമാർ, കേന്ദ്ര ജോയന്‍റ് സെക്രട്ടറി നൗഫൽ വെളിയംകോട്, ഏരിയ സാംസ്കാരിക കൺവീനർ സദാനന്ദൻ, ചെയർമാനും ജോയന്‍റ് സെക്രട്ടറിയുമായ ടി.പി. ഷംസു, വൈസ് പ്രസിഡന്‍റുമാരായ ഷംനാദ് കടപ്പാക്കട, സുദർശനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിപിൻ റാക്ക കവിത ആലപിച്ചു.
ഗായകരായ സദാനന്ദൻ, ടി.പി. ഷംസു, അൽഫാസ്, നിഖിൽ മുരളീധരൻ, നവാസ് ബഷീർ, നിസാർ, റുക്സാന ബഷീർ, ഫിഫാനത്ത് എന്നിവർ അവതരിപ്പിച്ച ഗാനമേള, തന്മയ ആൻഡ് ടീമിന്‍റെ ഒപ്പന, അനിലിന്റെ സിനിമാറ്റിക് ഡാൻസ്, ഷഫീർ കുണ്ടറയുടെ മോണോ ആക്ട്, അനിൽ ആൻഡ് ടീമിന്‍റെ അറബിക് ഡാൻസ്, ലിധിയയുടെ മോഹിനിയാട്ടം, റിനിയുടെ വയലിൻ, വിജില ആൻഡ് ടീമിന്‍റെ ഫ്യൂഷൻ ഡാൻസ്, ജലവിയ കുടുംബ വേദിയുടെ ഫ്ലൂട്ട് ഡാൻസ്, ഷിബുവിന്‍റെ മിമിക്രി, ഗായത്രി ആൻഡ് ടീമിന്‍റെ അമ്മൻകുടം ഗ്രൂപ് ഡാൻസ്, ടൊയോട്ട ഏരിയ ടീമിന്‍റെ ഒപ്പന (പുരുഷൻ), ആഗ്ന ആൻഡ് ടീമിന്‍റെ ഗ്രൂപ് ഡാൻസ് എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.