റിയാദ്: എൻ.ടി.എക്ക് കീഴിൽ ഈ വർഷത്തെ മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷ നീറ്റ് ഞായറാഴ്ച റിയാദിൽ നടക്കും. സൗദിയിലെ ഏക പരീക്ഷ കേന്ദ്രമായ റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ (എക്സിറ്റ് 24, റൗദ അൽ ഹസൻ ഇബ്ൻ അലി സ്ട്രീറ്റ്) വെച്ചാണ് പരീക്ഷ. സൗദി സമയം 11.30 മുതൽ 2.50 വരെയാണ് സമയം. രാവിലെ 8.30 മുതൽ 11.00 മണി വരെയാണ് വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്. അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് കൂടാതെ എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോർഡുമായാണ് കുട്ടികൾ പരീക്ഷ ഹാളിൽ ഹാജരാവേണ്ടത്. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നായി ഈ വർഷം 566 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നീറ്റ്പരീക്ഷ കാരണം ഇന്നും നാളെയും ദിവസങ്ങളിൽ സ്കൂളിൽ സാധാരണ പഠനം ഉണ്ടായിരിക്കില്ലെന്ന് സ്കൂൾ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.