റിയാദ്: ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുവേണ്ടി എം.ഇ.എസ് റിയാദ് ചാപ്റ്ററും ടാർഗറ്റ് ഗ്ലോബൽ അക്കാദമിയും സംയുക്തമായി ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അലിഫ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമായി. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഓൺലൈനായും വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. നീറ്റ് പരീക്ഷ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നീറ്റ് വഴി അഡ്മിഷൻ ലഭിക്കുന്ന പ്രധാന മെഡിക്കൽ കോളേജുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ടാർഗറ്റ് ഗ്ലോബൽ അക്കാദമി ജനറൽ മാനേജർ എം.സി മുനീർ ക്ലാസ് നയിച്ചു.
ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ എങ്ങനെ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാം എന്നതിനെക്കുറിച്ച് നീറ്റ് പരീക്ഷ പരിശീലന രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ടാർഗറ്റ് ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരായ സച്ചിൻ അഹമ്മദ്, ഇ.എസ് ഷമീർ എന്നിവർ ക്ലാസ് നയിച്ചു.12 വർഷമായി കേരളത്തിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ടാർഗറ്റ് ലേണിങ് സെന്ററിന്റെ ഗ്ലോബൽ അക്കാദമിയിലെ അധ്യാപകരാണ് ഗൈഡൻസ് നൽകിയത്. നീറ്റ്, ജീ, സാറ്റ് തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളുടെ കോച്ചിംങ് രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള മികച്ച അധ്യാപകരും കരിയർ ഗൈഡൻസ് രംഗത്തെ സർട്ടിഫൈഡ് ട്രെയിനേഴ്സും അടങ്ങിയ സംഘത്തിന്റെ സേവനം ഉപകരപ്രദമായെന്ന് സംഘാടകർ പറഞ്ഞു. നീറ്റ്, ജീ ഫൗണ്ടേഷൻ കോഴ്സിനും എൻട്രൻസ് കോച്ചിങ്ങിനും അഡ്മിഷൻ തുടരുന്നതായി മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിൽ എം.ഇ.എസ് ട്രഷറർ ഫൈസൽ പൂനൂർ സ്വാഗതവും സെക്രട്ടറി സലീം പള്ളിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.