അബ്ഹ: വാഹനനിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് റോഡുകളിലും സിഗ്നലുകളിലും കൂടുതൽ കാമറകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ്. കൂടുതൽ കാര്യക്ഷമവും മികവുറ്റതുമായ കാമറകൾ സിഗ്നലുകളിൽ ലൈൻ തെറ്റിച്ച് നിർത്തുന്ന വാഹനങ്ങളെ കണ്ടെത്തും. വലതു വശത്തേക്ക് പോകുന്ന വാഹനങ്ങൾ അനുവദിച്ച സ്ഥലത്തു കൂടി തിരിഞ്ഞില്ലെങ്കിൽ അതും രേഖപ്പെടുത്തും.
300 റിയാലാണ് പിഴ. പ്രധാന റോഡുകളിൽ മാത്രമായിരുന്ന വേഗ നിരീക്ഷണ കാമറകളും മൊബൈൽ, സീറ്റ്ബെൽറ്റ്, നിരീക്ഷണകാമറകളും ഉൾറോഡിൽ വരെ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം കാമറകൾ പ്രവർത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കൂടുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. റമദാൻ ഒന്ന് മുതൽ പ്രവർത്തനക്ഷമമായ ഇവയിൽ പലതും പിഴ വരുമ്പോൾ മാത്രമാണ് പലരും അറിയുന്നത്.
അസീറിൽ സിഗ്നലുകൾ പ്രവർത്തിപ്പിക്കാതെയും മറ്റും ട്രാക്കുകൾ മാറുന്നതും തിരിയുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നതായി അധികാരികൾ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കുടുതൽ കാമറകൾ സ്ഥാപിച്ചത് എന്ന് അബഹ ഡ്രൈവിങ് സ്കൂൾ പരിശീലകനായ ബോനി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.