ജി​ദ്ദ​യി​ൽ ചേ​രി​നി​വാ​സി​ക​ൾ​ക്ക് മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഉൗ​ദ്​ ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​​ പു​തി​യ

ഭ​വ​ന യൂ​നി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജിദ്ദയിൽ ചേരിനിവാസികൾക്ക്​ പുതിയ വീടുകൾ കൈമാറി


ജി​ദ്ദ: ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യി നീ​ക്കം ചെ​യ്​​ത ജി​ദ്ദ​യി​ലെ ചേ​രി​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച വീ​ടു​ക​ൾ കൈ​മാ​റി. മു​നി​സി​പ്പ​ൽ, ഗ്രാ​മ, ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ ഖു​നൈ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ദ്ദ ഗ​വ​ർ​ണ​േ​റ​റ്റ്​ ആ​സ്ഥാ​ന​ത്ത്​ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഉൗ​ദ്​ ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ പു​തി​യ ഭ​വ​ന യൂ​നി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​ത്.

ഇ​തോ​ടെ ജി​ദ്ദ​യി​ലെ ചേ​രി നി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്​​ത മൊ​ത്തം വീ​ടു​ക​ളു​ടെ എ​ണ്ണം 5000 ആ​യി. രാ​ജ​കീ​യ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ മ​ന്ത്രാ​ല​യം ഇ​ത്ര​യും ഭ​വ​ന യൂ​നി​റ്റു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചേ​രി​ക​ൾ നീ​ക്കം ചെ​യ്യു​ന്ന കാ​ല​യ​ള​വി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മേ​ഖ​ല​യി​ലെ 60 ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു.

Tags:    
News Summary - New houses handed over to slum dwellers in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.