ഡോ. സുഹൈൽ അജാസ്​ ഖാൻ

റിയാദ്​: സൗദി അറേബ്യയിലേക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ഈ മാസം 15ന്​ റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും. റിപ്പബ്ലിക്​ ദിനാഘോഷത്തി​ന്​ മുന്നോടിയായാണ്​ വരവ്​. ഒപ്പം ഈ മാസം 15 മുതൽ 17 വരെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധര​െൻറ സൗദി സന്ദർശന പരിപാടിക്കും നേതൃത്വം നൽകും. എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്​ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത്​ മഹോത്സവ’ത്തി​െൻറയും ഇന്ത്യ-സൗദി നയതന്ത്രബന്ധത്തി​െൻറ 76-ാം വാർഷികാഘോഷത്തി​െൻറയും കൂടി പശ്ചാത്തലത്തിൽ, 1950ൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതി​െൻറ വാർഷികദിനത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ​ ആഘോഷ പരിപാടികളാണ്​ ഒരുക്കുന്നത്​. അനുബന്ധമായി 28ന്​ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സൗദി ഉന്നത വ്യക്തിത്വങ്ങൾക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും. ഔദ്യോഗിക സന്ദർശനത്തിന്​ ഈ മാസം 15നാണ്​ മന്ത്രി വി. മുരളീധരൻ സൗദിയിലെത്തുന്നത്​.

കഴിഞ്ഞ വർഷം മാർച്ചിൽ ഡോ. ഔസാഫ്​ സഈദ്​ കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തേക്ക്​ മാറിയ ശേഷം റിയാദിൽ അംബാസഡറുണ്ടായിരുന്നില്ല. ആ ഒഴിവ്​ നികത്തിയാണ്​​ 1997 ബാച്ച്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ ഡോ. സുഹൈൽ അജാസ്​ ഖാൻ എത്തുന്നത്​. ലബനോണിലെ അംബാസഡർ പദവിയിൽനിന്നാണ്​ റിയാദിലേക്കുള്ള മാറ്റം. അദ്ദേഹത്തി​െൻറ സൗദിയിലെ മൂന്നാം ഊഴമാണിത്​. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ (ഡി.സി.എം) ആയും പ്രവർത്തിച്ചിരുന്നു.

2017 സെപ്​തംബർ മുതൽ 2019 ജൂൺ വരെ റിയാദിൽ ഡി.സി.എം ആയിരുന്നു. ഇവിടെനിന്നായിരുന്നു​​​ ലബനോൺ​ അംബാസഡറായി സ്ഥാനക്കയറ്റം​. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന്​ എം.ബി.ബി.എസ്​ ബിരുദം നേടിയശേഷം 1997-ലാണ്​ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്നത്​.

Tags:    
News Summary - new Indian ambassador will arrive in Riyadh on the 15th of this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.