ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ കൂട്ടായ്മയായ ഖാലിദിയ ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് അലി മേലാറ്റൂർ (പ്രസി), ഷാഹിർ മുഹമ്മദ് (ജന. സെക്ര), ജൈസൽ വാണിയമ്പലം (ട്രഷ), ഫൈസൽ ചെമ്മാട്, റാസിഖ് വള്ളിക്കുന്ന് (വൈ. പ്രസി), നവാസ് ബബ്ലു, ബഷീർ ഒറ്റപ്പാലം (ജോ. സെക്ര), ഷക്കീർ പാലക്കാട് (ഫിനാൻസ് കൺട്രോളർ), പ്രശാന്ത് വണ്ടൂർ, മൻസൂർ മങ്കട, അഫ്സൽ മിട്ടു, അനു സാബിത്, തോമസ് തൈപ്പറമ്പിൽ, സമീർ അൽഹൂത്, റാസിഖ് വള്ളിക്കുന്ന്, റഹ്മാൻ ഷഫീഖ് (ഖാലിദിയ, സ്പോർട്ടിങ് ഖാലിദിയ ടീം മാനേജ്മൻറ് അംഗങ്ങൾ), ഹനീഫ ചേളാരി, ഷാജി ബാബു, റഊഫ് അരീക്കോട്, ഉസ്മാൻ, റഷീദ് മാണിതൊടി, സാബിത് പാവറട്ടി, ജാഫർ ചേളാരി, ഇ.പി. ഷഫീഖ്, നിസാം അരീക്കോട്, ഉനൈസ് കണ്ണൂർ (എക്സിക്യൂട്ടിവ് മെംബർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ആബിദ് കരങ്ങാടൻ, റിയാസ് പട്ടാമ്പി, റഷീദ് മാളിയേക്കൽ, സുബൈർ ചെമ്മാട് എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. റിയാസ് പട്ടാമ്പി, ആബിദ് കാരങ്ങാടൻ, ഷക്കീർ പാലക്കാട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നേരത്തേ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് മൻസൂർ മങ്കട അധ്യക്ഷത വഹിച്ചു. റാസിഖ് വള്ളിക്കുന്ന് പ്രവർത്തന റിപ്പോർട്ടും ഫൈസൽ ചെമ്മാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റാസിഖ് വള്ളിക്കുന്ന് സ്വാഗതവും ഷാഹിർ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.