റിയാദ്: സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി സലഫി മദ്റസയിൽ ചേർന്ന ജനറൽ ബോഡി യിൽ രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിച്ചു.1992 ൽ റിയാദിൽ സിയാംകണ്ടം പ്രദേശത്തുകാരായ പ്രവാസികൾ നാടിന്റെ ഉന്നമനത്തിനായും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തിവരാൻ രൂപീകരിച്ച സംഘടനയാണ് സിയാം കണ്ടം റിലീഫ് കമ്മിറ്റി എന്ന സാർക്ക് കൂട്ടായ്മ ഇരുമ്പുഴി അബ്ദുൽ ഖയ്യൂമിന്റെ നേതൃത്വം നൽകി. പ്രസിഡന്റ് ആയി അബ്ദുസമദ് കാട്ടിപ്പരുത്തിയെയും ജനറൽ സെക്രട്ടറിയായി അനീസ് പുളിയന്തടനെയും ട്രഷററായി അഷ്റഫ് പാലത്തിങ്ങലിനെയും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കാട്ടിപ്പരുത്തി, സബ് കമ്മറ്റി അംഗങ്ങളായ അസൈനാർ പുളിയന്തടൻ, മൊയ്ദീൻ കുട്ടി എ.കെ, ആബിദ് അയക്കോടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.