ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഷറഫിയ ഇംപീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. അൻവർ ചേരങ്കൈ, വനിത സെൻട്രൽ കമ്മിറ്റി ട്രഷറർ കുബ്റാ ലത്തീഫ്, സെക്രട്ടറി മിസ്രിയ ഹമീദ്, സമീർ ചേരങ്കൈ, ഇബ്രാഹിം ഇബ്ബു, കാദർ ചെർക്കള, നസീർ പെരുമ്പള, ജലീൽ ചെർക്കള, ഹാഷിം കുമ്പള, ഇഖ്ബാൽ തൃക്കരിപ്പൂർ, ഇസ്മായിൽ ഉദിനൂർ, ഫഹദ് ചന്തേര, നസീമ ഹൈദർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം കൗൺസിൽ യോഗം നിയന്ത്രിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും കെ.എം. ഇർഷാദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഇഖ്ബാൽ തൃക്കരിപ്പൂർ (ചെയർ.), അബ്ദുല്ല ഹിറ്റാച്ചി (പ്രസി.), സമീർ ചേരങ്കൈ, ജലീൽ ചെർക്കള, ഇസ്മായിൽ ഉദിനൂർ, ഹാഷിം കുമ്പള, ഹമീദ് ഇച്ചിലങ്കോട് ((വൈസ് പ്രസി.), നസീർ പെരുമ്പള (ജനറൽ സെക്രട്ടറി), കെ.എം. ഇർഷാദ് (ഓർഗ സെക്ര.), യാസീൻ ചിത്താരി, സലാം ബെണ്ടിച്ചാൽ, സിദ്ദീഖ് ബായാർ, മസൂദ് തളങ്കര, അബ്ദു പെർള (ജോ. സെക്ര.), ബഷീർ ബായാർ (ട്രഷ.). ഹസ്സൻ ബത്തേരി, ഇബ്രാഹിം ഇബ്ബു, കാദർ ചെർക്കള, ഇസ്സുദ്ദീൻ കുമ്പള (ഉപദേശക സമിതി അംഗങ്ങൾ), റാസിൻ വിദ്യാനഗർ (കൺ., മീഡിയ), അസീസ് പാപ്പിയാർ (കൺ., സ്പോർട്സ്), ഫഹദ് ചന്തേര (കൺ., സോഷ്യൽ മീഡിയ), ഗഫൂർ ബെദിര (എന്റർപ്രണേഴ്സ് സപ്പോർട്ട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.