ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിലെ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മണ്ഡലം കൗൺസിൽ യോഗം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഇസ്മാഈൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, എം.കെ. നൗഷാദ്, കെ.എൻ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻവർ വെട്ടുപാറ സ്വാഗതംപറഞ്ഞു. കെ.പി. അബ്ദുറഹ്മാൻ ഹാജി ഖിറാഅത്ത് നടത്തി. ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാട്, വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: എം.കെ. നൗഷാദ് വാഴയൂർ (പ്രസി.), അൻവർ വെട്ടുപാറ (ജന. സെക്ര.), എം.എം. മുജീബ് മുതുവല്ലൂർ (ട്രഷ.), അബൂബക്കർ മാസ്റ്റർ മായക്കര, ലത്തീഫ് വാഴയൂർ, റഹ്മത്ത് അലി എരഞ്ഞിക്കൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, സുബൈർ ചെറുമുറ്റം (വൈസ് പ്രസി.), ശറഫു വാഴക്കാട് (ഓർഗ. സെക്ര.), മുഹമ്മദ്കുട്ടി മുണ്ടക്കുളം, ലത്തീഫ് പൊന്നാട്, യാസർ അറഫാത്ത്, മുഷ്താഖ് മധുവായി, എൻ.ഇ. മുനീർ (സെക്രട്ടറിമാർ), കെ.പി. അബ്ദുറഹ്മാൻ ഹാജി (ഉപദേശക സമിതി ചെയർമാൻ), ഇസ്മാഈൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി (ഉപദേശക സമിതി അംഗങ്ങൾ), കെ.എൻ.എ. ലത്തീഫ് (ചെയർമാൻ, കൊണ്ടോട്ടി സി.എച്ച് സെൻറർ), കബീർ പാമ്പോടൻ (കൺവീനർ), കെ.കെ. മുഹമ്മദ് (ജില്ല കമ്മിറ്റി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.