ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ഖാദർ ആലുവ, ഹർഷദ് ഏലൂർ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പാനലുകളാണ് മുഖ്യ വരണാധികാരിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. പ്രത്യേകം ക്രമീകരിച്ച പോളിങ് ബൂത്തിൽ ബാലറ്റ് പേപ്പർ ക്രമീകരിച്ച് നടന്ന വോട്ടെടുപ്പിൽ ജിദ്ദയിൽ നിലവിലുള്ള അംഗങ്ങളെല്ലാം വോട്ട് രേഖപ്പെടുത്തി. മുഖ്യ പ്രിസൈഡിങ് ഓഫിസറായ അലി തേക്കുതോട് പുതിയ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.
മുൻ പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. എബി മാത്യൂ, നൗഫൽ ഹമീദ്, ഷൈജൻ, ശരീഫ് അറക്കൽ, മുജീബ് തൃത്താല, ഹക്കീം പാറക്കൽ, ഹുസൈൻ ചുള്ളിയോട്, നാസർ കോഴിത്തൊടി, ഇസ്മായിൽ കൂരിപൊയിൽ, റാഷിദ്, മണിയൻ തിരുവനപ്പുരം, മജീദ് ചാലിൽ, അഷറഫ് കുമ്മാളി, ഷിബു കാളികാവ്, യാസർ കുഞ്ഞാലി ഹാജി, രഞ്ജിത്ത് ചെങ്ങന്നൂർ, ഉമ്മർ മങ്കട എന്നിവർ ആശംസ നേർന്നു. അലി തേക്ക്തോട്, അസി. പ്രിസൈഡിങ് ഓഫിസർ മമ്മദ് പൊന്നാനി, ശരീഫ് അറക്കൽ, മുജീബ് തൃത്താല എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഹർഷദ് ഏലൂർ (പ്രസി.), ജോസഫ് തുണ്ടത്തിൽ (ജന. സെക്ര.), വിനോദ് നാലുകണ്ടത്തിൽ (ട്രഷ.), ബാബു ചക്കിയേത്ത്, കെ.എ. അൻവർ, എബി മാത്യു, (വൈസ് പ്രസി.), അൻഫൽ ബഷീർ, സി.ജെ. റിജോയ്, നൗഫൽ ഹമീദ്, വിനോദ് ഉണ്ണികൃഷ്ണൻ, യേശുദാസ് (സെക്ര.), അസ്ഹർ അലി (അസി. ട്രഷ.), അബ്ദുൽ റസാഖ്, കെ.ജെ. ഷൈജൻ, ജോമോൻ കുര്യൻ, മുഹമ്മദ് റാഫി, സി.എ. മുഹമ്മദ് ശിഹാബ് (എക്സി. അംഗങ്ങൾ), മോഹൻ ബാലൻ, സഹീർ മാഞ്ഞാലി (റീജ്യയൻ കമ്മിറ്റി പ്രതിനിധികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.