റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷന് (റിഫ) പുതിയ നേതൃത്വത്തെ വാർഷിക യോഗം തെരഞ്ഞെടുത്തു. റസൂൽ സലാം (പ്രസി.), ജേക്കബ് കാരത്ര (സെക്ര.), ഹരിദാസ് (വൈ. പ്രസി.), സുനിൽ, ജീവ (ജോ. സെക്രട്ടറിമാർ), ബിജു മുല്ലശേരി (ട്രഷ.), ജിമ്മി, നിബു, പ്രസാദ്, രാംദാസ്, പ്രമിത, ബിജി, മറീന, ജയ്സൺ, ജയ്കുമാർ, ജോണി, റോയ്, ലിബിൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജോർജ് തരകൻ തെരഞ്ഞെടുപ്പ് കമീഷണറായി. കഴിഞ്ഞ ഭരണ സമിതിയുടെ സാമ്പത്തിക റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും യോഗം അംഗീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.