റിയാദ്: റിയാദ് കലാഭവന്റെ 2024-25 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ റിയാദ് മലസിലെ നൂറനാ ആശുപത്രി ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഷാരോൺ ഷെരീഫ് (ചെയർ.), അലക്സ് കൊട്ടാരക്കര (സെക്ര.), കൃഷ്ണകുമാർ (ട്രഷ.), നാസർ ലയ്സ് (വൈ. ചെയർ.), ഫഹദ് നീലാഞ്ചേരി (ജോ. സെക്ര.), ഷജീർ (മീഡിയ കൺ.), അഷ്റഫ് വാഴക്കാട് (ആർട്സ് കൺ.), ഷാജഹാൻ കാഞ്ഞിരപ്പള്ളി (സ്പോർട്സ് കൺ.), നാസർ വണ്ടൂർ (പ്രോഗ്രാം കോഓഡിനേറ്റർ), രാജു പാലക്കാട് (പ്രോഗ്രാം കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഷാജഹാൻ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ എന്നിവരെ രക്ഷാധികാരികളായും നജീബ്, ഉണ്ണികൃഷ്ണൻ, പ്രജീഷ്, നിസാം, അസിസ്, മുനീർ, സലീം തലനാട്, സത്താർ മാവൂർ, സേതു കുഴികാട്ടിൽ, സിജോ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഏപ്രിലിൽ കലാഭവൻ മെഗാ ഇവൻറ് സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.